Hero Image

കണ്ണനെ സേവിക്കാൻ ഭാഗ്യം സിദ്ധിച്ച് മധുസൂദനൻ നമ്പൂതിരി; അവസരം ലഭിക്കുന്നത് ഇത് രണ്ടാം തവണ

വീണ്ടും കണ്ണനെ സേവിക്കാൻ ഭാഗ്യം സിദ്ധിച്ച് മധുസൂദനൻ നമ്പൂതിരി. രണ്ടാം തവണയാണ് ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി മധുസൂദനൻ നമ്പൂതിരി തെരഞ്ഞെടുക്കപ്പെടുന്നത്. വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മധുസൂദനൻ നമ്പൂതിരിക്കാണ് രണ്ടാം തവണയും ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയാകാൻ അവസരം ലഭിച്ചത്.

കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള പ്രധാന ക്ഷേത്രമായ നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ മേൽശാന്തിയാണ് നിലവിൽ മധുസൂദനൻ നമ്പൂതിരി.

ഏപ്രിൽ ഒന്നു മുതൽ ആറു മാസത്തേക്കാണ് ഗുരുവായൂർ മേൽശാന്തിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്. 56 പേരാണ് ഗുരുവായൂർ ക്ഷേത്രം മേൽശാന്തി ആകുന്നതിനായി അപേക്ഷ സമർപ്പിച്ചത്.

56 പേരിൽ നിന്ന് 54 പേരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുകയും 50 പേർ കൂടിക്കാഴ്ചയ്ക്ക് ഹാജരാവുകയും ചെയ്തു. ഇവരിൽ 45 പേരാണ് മേൽശാന്തി ആകുന്നതിന് യോഗ്യത നേടിയത്. യോഗ്യത നേടിയ 45 പേരിൽ നിന്നും ക്ഷേത്രത്തിലെ നിലവിലെ മേൽശാന്തിയായ പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി നറുക്കെടുപ്പിലൂടെയാണ് മധുസൂദനൻ നമ്പൂതിരി തെരഞ്ഞെടുത്തത്.

ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഗുരുവായൂർ ദേവസ്വം ചെയർമാനായ ഡോ വി കെ വിജയൻ എന്നിവർ മേൽശാന്തി തെരഞ്ഞെടുപ്പിൽ പങ്കെടുത്തു.

READ ON APP